പാനൂർ : കായിക വിദ്യാഭ്യാസംസാർവ്വത്രിക മാകുന്നതിലേക്കായി മൊകേരി ഗ്രാമ പഞ്ചായത്ത് 2023-24 ജനകീയ ആസൂത്രണ പദ്ധതിയിൽ പെടുത്തി കുട്ടികൾക്കുള്ള കരാട്ടെ പരിശീലന ഉദ്ഘാടനം നടന്നു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി റഫീഖിന്റെ അധ്യക്ഷതയിൽ മൊകേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വത്സൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കരാട്ടെ മാസ്റ്റർ ശശി കരുവൻ കുട്ടികൾക്ക് പരിശീലനം നൽകി. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി വി പി, മെമ്പർമാരായ ശ്രീമതി വനജ, പ്രസന്ന ദേവരാജ്, ഉബൈദ് കെ സി, അസിസ്റ്റന്റ് സെക്രട്ടറി ശ്രീ സജിത്ത് കുമാർ, വി ഇ ഒ മെറിൻ എന്നിവർ ആശംസ അർപ്പിച്ചു . സാരങ് സ്വാഗതവും, സീന വിൻസെന്റ് നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.