പാനൂർ :പൊയിലൂർ തൊടുവച്ചീന്റവിട ശാക്തേയദേവി ക്ഷേത്രം 12ാം വാർഷിക മഹോത്സവം നാളെ ആരംഭിച്ച് ഫെബ്രുവരി 2 ന് സമാപിക്കും. ജനുവരി 31 ബുധനാഴ്ച ആരംഭിച്ച് ഫെബ്രുവരി 2 വെള്ളിയാഴ്ച ഉത്സവം സമാപിക്കും. വാർഷിക മഹോത്സവത്തോടനുബന്ധിച്ച് വിശേഷാൽ പൂജകൾ , കുടുംബ സംഗമം , ഘോഷയാത്ര , പ്രഭാഷണം , കലാപരിപാടികൾ തുടങ്ങിയവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നാളെ വൈകീട്ട് 4 മണിക്ക് വടക്കേ പൊയിലൂർ കൊറ്റുമ്മൽ ഗുളികൻ – കുട്ടിച്ചാത്തൻ ദേവസ്ഥാനിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര സന്ധ്യക്ക് ക്ഷേത്രത്തിൽ പ്രവേശിക്കും.ഫെബ്രുവരി 1 ന് വൈകിട്ട് 6 മണിക്ക് സാംസ്കാരിക സമ്മേളനം തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. തങ്കമണി ഉദ്ഘാടനം ചെയ്യും. പ്രതിഭകളെ അനുമോദിക്കൽ ,കലാപരിപാടികൾ എന്നിവയും നടക്കും.
ഫെബ്രുവരി 2 ന് 10 മണിക്ക് കുടുംബ സംഗമം നടക്കും. വാർഷിക മഹോത്സവ കാര്യങ്ങൾ വിശദീകരിക്കാൻ ചേർന്ന വാർത്താ സമ്മേളനത്തിൽ ടി.പി. അനന്തൻ മാസ്റ്റർ , പി.കെ.ബാലകൃഷ്ണൻ , പി.രാഘവൻ , സജീവൻ യദുകുലം , ടി.പി. രാജീവൻ എന്നിവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post