Latest News From Kannur

“സ്നേഹസംഗമം 2024”

0

പെരളശ്ശേരി: എ. കെ. ജി. യുടെ നാട്ടിൽ, ചിരകാല പ്രശസ്തിയാർജിച്ച എ. കെ. ജി. മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ, പെരളശ്ശേരിയിലെ പൂർവ വിദ്യാർഥികൾ 47 വർഷങ്ങൾക്കു പിന്നിലുള്ള ഓർമകളുമായി സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്നു . 1975-76 വർഷത്തെ എസ്സ്. എസ്സ്. എൽ. സി. വിദ്യാർത്ഥികളുടെ കൂട്ടായ്മയായ “സ്നേഹതീരം – 76″ ന്റെ ആഭിമുഖ്യത്തിൽ ഇന്നലെ ( 26 ജനുവരി 2024 ) നടന്ന “സ്നേഹസംഗമം” എന്ന പരിപാടി, സ്കൂൾ പ്രധാന അദ്ധ്യാപകൻ ശ്രീ പ്രകാശൻ കർത്താ ഉത്ഘാടനം ചെയ്തു. വിവിധ തുറകളിൽ പ്രാവീണ്യം തെളിയിച്ച തങ്ങളുടെ സഹപാഠികളായ ഉമാദേവി തുരുത്തേരി (2022-23 വർഷത്തെ തത്വമസി പുരസ്കാര ജേതാവ്; കവിത, സാഹിത്യം, നിരൂപണം, ആസ്വാദനം, സാംസ്‌കാരികം എന്നീ മേഖലകളിൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വം ); മുഹമ്മദ്‌ അലി പി പി (കവി, ഗാനരചയിതാവ് ); നിർമല കെ. ആർ. (ഏറ്റവും നല്ല അദ്ധ്യാപികയ്ക്കുള്ള 2011 വർഷത്തെ ഹൈസ്കൂൾ വിഭാഗം സംസ്ഥാന അവാർഡ് ജേതാവ് ) എന്നിവരെ പ്രസ്തുത ചടങ്കിൽ വെച്ച് ആദരിച്ചു. അവാർഡ് ദാന ചടങ്ങിനു വിജയൻ പി എ നേതൃത്വം നൽകി. ഉമാദേവിക്ക് ഷാജി പാണ്ഡ്യാല ഉപഹാരം നൽകി. നിർമല കെ ആർ ന് പ്രശാന്തൻ പെരളശ്ശേരിയും, മുഹമ്മദ്‌ അലിക്ക് ( അലി, കോഴിക്കോട് ) വിജയൻ പി എ യും ഉപഹാരം നൽകി. സ്നേഹസംഗമത്തിൽ പങ്കെടുത്തവർ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു.

Leave A Reply

Your email address will not be published.