മാഹി: പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ 19ാം വാർഷികാഘോഷം ഫെസ്റ്റീവ്-2024 (ജനുവരി 28 ന് ഞായറാഴ്ച) വൈകുന്നേരം 5 മണിക്ക് പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ഉദ്ഘാടനം പുതുച്ചേരി മുൻ അഭ്യന്തര മന്ത്രി ഇ.വത്സരാജ് നിർവ്വഹിക്കു0. അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ, അഡ്വ. ടി. ആസഫലി എന്നിവർ മുഖ്യഭാഷണം നടത്തും. ചലച്ചിത്ര താരം മജ്ഞു പത്രോസ്’ വിശിഷഠാഥിതിയായി ചടങ്ങിൽ എത്തിച്ചേരും. ചലച്ചിത്ര പിന്നണി ഗായകരായ ശ്രീനാഥ്, രശ്മി സതീഷ്, മേഘ്ന സുമേഷ്, റിച്ചൂട്ടൻ എന്നിവർ ഒരുക്കുന്ന ഡ്രീം നൈറ്റ്, മഴവിൽ മനോരമ കിടിലം ഫെയിം ദക്ഷ ഡാൻസ് ഗ്രൂപ്പ് ഒരുക്കുന്ന വെറൈറ്റി ഡാൻസ്, സ്ട്രെയിഞ്ചേർസ് ക്രൂ ഒരുക്കുന്ന ഡാൻസ് ഫ്യൂഷൻ എന്നിവയും നടക്കും