കൂത്തുപറമ്പ് : കൂത്തുപറമ്പ് വലിയ വെളിച്ചം കോളേജ് ഓഫ് അപ്ലൈഡ് സയൻസ് എൻ .എസ് .എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മൈക്രോഗ്രീൻ ഫാമിങ്ങിന്റെ ഉൽപാദനവും വിതരണവും സമാപിച്ചു. ഉല്പാദനത്തിലും വിതരണത്തിലും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. മൈക്രോഗ്രീൻ ഫാമിംഗ് പരിശീലനത്തിൽ മണ്ണും വളവും ഇല്ലാതെ കൃഷി ചെയ്യുന്ന രീതികളാണ് വിദ്യാർത്ഥികളെ പഠിപ്പിച്ചത്. കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവ് നേടാനും രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കാനും ഈ കൃഷി രീതിയിലൂടെ സാധിക്കുന്നു .
എൻ. എസ് . എസ് പ്രോഗ്രാം ഓഫീസർപി.പി. രമ്യ , കോളേജ് സുപ്രണ്ടൻ്റ് ദിനേഷ് , ആർ.പി. ജോന, വിദ്യാർത്ഥി യൂണിയൻ ചെയർമാൻ ആദിത് എന്നിവർ നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post