Latest News From Kannur

തെക്കയിൽ മടപ്പുരപ്രതിഷ്ഠാ കർമ്മം

0

പൊയിലൂർ :പൊയിലൂർ തെക്കയിൽ തറവാട്ടിൽ തലമുറകളായി ആരാധിച്ചിരുന്ന മുത്തപ്പൻ്റെയും ഗുരുകാരണവരുടേയും സങ്കല്പമുള്ള പടിഞ്ഞീറ്റ പ്രശ്നവിധിപ്രകാരം ശ്രീമുത്തപ്പൻ മടപ്പുരയായും ദേവിസ്ഥാനമായും പുനർനിർമ്മിച്ചതിൻ്റെ പ്രതിഷ്ഠാകർമ്മം ശദിലേഷ് മടയൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തി. വെണ്ടിലോറ്റ ഇല്ലത്ത് നാരായണൻ നമ്പുതിരിയുടെ കാർമ്മികത്വത്തിൽ ഗണപതി ഹോമവും നടത്തി. തുടർന്ന് വൈകുന്നേരം മുത്തപ്പൻ വെള്ളാട്ടവും നടന്നു.വി.പി ബാലൻ മാസ്റ്റരുടെ അധ്യക്ഷതയിൽ നടന്ന ആധ്യാത്മിക സദസ്സിൽ ഗിരീഷ് കെ. പണിക്കർ പ്രഭാഷണം നടത്തി. കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.എൻ. രാഘവൻ,കെ.സി കുഞ്ഞിക്കണ്ണൻ മാസ്റ്റർ,
രവീന്ദ്രൻ പൊയിലൂർ, സി.ടി. അജിത് കുമാർ, സജീവൻ യദുകുലം എന്നിവർ പ്രസംഗിച്ചു. കെ.കെ ദിനേശൻ സ്വാഗതവും മോളി ബാബു നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.