മാഹി: പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ 19ാം വാർഷികാഘോഷമായ ഫെസ്റ്റീവ്-2024 ജനുവരി 28 ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും. ഫെസ്റ്റീവിൻ്റെ ഉദ്ഘാടനം പുതുച്ചേരി മുൻ അഭ്യന്തര മന്ത്രി ഇ.വത്സരാജ് നിർവ്വഹിക്കും. മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ, അഡ്വ. ടി. ആസഫലി എന്നിവർ മുഖ്യഭാഷണം നടത്തും. ചലച്ചിത്ര താരം മജ്ഞു പത്രോസ്’ വിശിഷഠാഥിതിയായി ചടങ്ങിൽ എത്തിച്ചേരുമെന്ന് അഘോഷകമ്മിറ്റി ചെയർമാൻ സത്യൻ കോളോത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മയ്യഴി മേളം സ്കൂൾ കലോത്സവത്തിൽ കലാതിലകം കലാപ്രതിഭ പുരസ്ക്കാര ജേതാക്കളെയും ഏറ്റവും കൂടുതൽ പോയൻ്റ് നേടി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ വിദ്യാലയ ങ്ങൾക്കുള്ള ഉപഹാരവും ചടങ്ങിൽ വെച്ച് വിതരണം ചെയ്യും. മാഹി മേഖല തല അദ്യാപക അവാർഡ് ജേതാവ് സി.ഇ. രസിത ടീച്ചറെ ചടങ്ങിൽ ആദരിക്കും. ചലച്ചിത്ര പിന്നണി ഗായകരായ ശ്രീനാഥ്, രശ്മി സതീഷ്, മേഘ്ന സുമേഷ്, റിച്ചൂട്ടൻ എന്നിവര് ഒരുക്കുന്ന ഡ്രീം നൈറ്റ്, മഴവിൽ മനോരമ കിടിലം ഫെയിം ദക്ഷ ഡാൻസ് ഗ്രൂപ്പ് ഒരുക്കുന്ന വെറൈറ്റി ഡാൻസ്, സ്ട്രെയിഞ്ചേർസ് ക്രൂ ഒരുക്കുന്ന ഡാൻസ് ഫ്യൂഷൻ, പ്രിയദർശിനി യുവകേന്ദ്രയുടെ യുവ കലാകാരന്മാർ ഒരുക്കുന്ന വിവിധ കലാപരിപാടികളും നടക്കുമെന്ന് വാർത്താ സമ്മേളനത്തിൽ ഉത്തമൻ തിട്ടയിൽ, കെ.വി. ഹരീന്ദ്രൻ, അലി അക്ബർ ഹാഷിം, സമിൻ പന്തക്കൽ, ശിവൻ തിരുവങ്ങാടൻ എന്നിവർ അറിയിച്ചു.