Latest News From Kannur

സ്വതന്ത്ര ഭാരതത്തിൽ നടന്ന സ്വാതന്ത്ര്യസമരമാണ് അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടം സി കെ പത്മനാഭൻ

0

പാനൂർ:സ്വതന്ത്ര ഭാരതത്തിൽ നടന്ന സ്വാതന്ത്ര്യസമരമാണ് അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടം എന്ന് ബിജെപി ദേശീയ സമിതി അംഗം സി .കെ .പത്മനാഭൻ പറഞ്ഞു.പൊയിലൂർ സരസ്വതി വിദ്യാ പീഠത്തിൽ അസോസിയേഷൻ ഓഫ് എമർജൻസി വിക്റ്റിംസ് പൊയിലൂർ യൂണിറ്റ് സംഘടിപ്പിച്ച അടിയന്തരാവസ്ഥ പീഡിത കുടുംബ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.അടിയന്തരാവസ്ഥക്കെതിരെ നടന്ന സമരം ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെടേണ്ട സാധാരണമായ ഒരു ജനകീയ സമരമായിരുന്നു.1975 ൽ ഭാരതത്തിന്റെ രാഷ്ട്രീയ രംഗം സംഭവബഹുലമായ കാര്യങ്ങളെ കൊണ്ട് മുഖരിതമായ കാലഘട്ടമായിരുന്നു.രാജ്യത്തെ മുഴുവൻ മേഖലയിലും അഴിമതി പടർന്നു പിടിച്ചു.അഴിമതിയുടെ ക്രൂരമായ മുഖമായിരുന്നു ബീഹാറിൽ ഉണ്ടായിരുന്നത്.അഴിമതിക്കെതിരെ ഭാരതത്തിൽ ജനകീയ സമരം പടർന്നു പിടിച്ചു ഒരു വലിയ കൊടുങ്കാറ്റിന്റെ രൂപത്തിൽ ആഞ്ഞടിക്കാൻ തുടങ്ങിയപ്പോഴാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
അടിയന്തരാവസ്ഥയിൽ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയവരെ ചടങ്ങിൽ സി. കെ പത്മനാഭൻ ആദരിച്ചു.

Leave A Reply

Your email address will not be published.