Latest News From Kannur

കേരളത്തിൽ പകൽ താപനില കുതിച്ചുയരുന്നു ; രാജ്യത്ത് ഉയർന്ന ചൂട് പുനലൂരിൽ രേഖപ്പെടുത്തി

0

പുനലൂർ : ഇന്നലെ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ പകൽ താപനില വലിയ തോതിൽ ഉയർന്നു. രാജ്യത്ത് നിലവിൽ ഏറ്റവും ഉയർന്ന ചൂട് കേരളത്തിലാണ്.
രാജ്യത്ത് ഇന്നലെ ഏറ്റവും ഉയർന്ന താപനില പുനലൂരിൽ രേഖപ്പെടുത്തി. 36.8°c.
കഴിഞ്ഞ 8 ദിവസത്തിൽ 7 ദിവസവും രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് പുനലൂരിലാണ് രേഖപ്പെടുത്തിയത്. കേരളത്തിൽ പൊതുവെ പകൽ ചൂട് കൂടി വരുന്നു. വരും ദിവസങ്ങളിലും തുടരാൻ സാധ്യത. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില.
പുനലൂർ: 36.8°c
കോഴിക്കോട് : 35.9
കോട്ടയം : 35.5
ആലപ്പുഴ : 35.4
നെടുമ്പാശേരി: 35.4
തിരുവനന്തപുരം: 34.9
കണ്ണൂർ: 34.8
തൃശൂർ: 34.7
പാലക്കാട് : 33.5

Leave A Reply

Your email address will not be published.