പാറാട് :മാലിന്യമുക്തം നവകേരളം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി പി ആർ എം ., കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയേഴ്സ് സ്കൂളിന് സമീപം നിർമ്മിച്ച സ്നേഹാരാമം നാടിന് സമർപ്പിച്ചു. നാട്ടുകാരുടെയും എൻഎസ്എസ് വളണ്ടിയേഴ്സിന്റെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ലത നിർവഹിച്ചു . വാർഡ് മെമ്പർ മഹിജ.പി അധ്യക്ഷയായിരുന്നു സ്കൂൾ പിടിഎ പ്രസിഡണ്ട് സമീർ പറമ്പത്ത് മാനേജ്മെന്റ് പ്രതിനിധി പി കെ പ്രവീൺ വാർഡ് മെമ്പർമാരായ അദ്വൈത,ഫൈസൽ കൂലോത്ത്,അനിത അധ്യാപകരായ കെ എം ചന്ദ്രൻ, സുമേഷ് പി എസ് ബിന്ദു പി,വത്സരാജ് മണലാട്ട് തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എൻഎസ്എസ് വളണ്ടിയർ ലീഡറായ ശ്രീനന്ദ കെ പി കെ സ്വാഗതവും അഭിനന്ദ് നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.