അഴിയൂർ :അഴിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ സംരഭകത്വ വികസന പരിപാടി അൻപത് ശതമാനം സബ്സിഡിയോടു കൂടി 95 അഴിയൂർ കുടുബശ്രീ അംഗങ്ങൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു.പഞ്ചായത്തിൽ വെച്ച് നടന്ന പരിപാടി അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു.സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ബിന്ദു ജയ്സണ്‍ അധ്യക്ഷത വഹിച്ചു. എൻ എൻ ജി ഒ ജില്ലാ പ്രസിഡന്റ് മോഹനൻ കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി, ജനപ്രതിനിധികളായ ജയചന്ദ്രൻ കെ കെ, പ്രീത പി കെ ,സീനത്ത് ബഷീർ, സജീവൻ സി എം, ഫിറോസ് കാളാണ്ടി ഇ ഡി എസ് ഷിനോജ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.സി ഡി എസ് മെമ്പർ സെക്രട്ടറി സുനീർ കുമാർ എം സ്വാഗതവും സി ഡി എസ് വൈസ് ചെയർപേഴസൺ സുശീല നന്ദിയും പറഞ്ഞു. സി ഡി എസ് മെമ്പർമാർ, സി ഡി എസ് അക്കൗണ്ടന്റ് ധന്യ എന്നിവർ സംബന്ധിച്ചു. തയ്യൽ അപ്പാരൽ യൂണിറ്റ് ഉണ്ടാക്കുക വഴി കൂടുതൽ സ്ത്രീകൾക്ക് ഉപജീവനമാർഗ്ഗം കണ്ടെത്തുക എന്നതാണ് സി ഡി എസിന്റെ അടു ത്ത ലക്ഷ്യം.