ചൊക്ലി : ഞേറപ്രം ഗുളികൻകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവം ജനുവരി18,19 തീയതിയിൽ നടക്കും.ജനുവരി 18 വ്യാഴം രാവിലെ 11 മണിക്ക് പൂജാദികർമ്മങ്ങൾ നടക്കും.വൈകുന്നേരം വെള്ളാട്ടവും കലശം വരവും ഉണ്ടാകും. രണ്ടാം ദിവസം പുലർച്ചെ ഗുളികൻ തിറയും കുട്ടിച്ചാത്തൻ തിറയും കാരണവർ തിറ യും വൈകുന്നേരം ഭഗവതി തിറയും നടക്കും.രണ്ടാം ദിവസം ഉച്ചയ്ക്ക് അന്നദാനം ഉണ്ടാകും.ഗുരുതി പൂജയോടെ തിറമഹോത്സവം സമാപിക്കും.