മാഹി : മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വർഷങ്ങളായി അന്നദാനം നല്കി കൊണ്ടിരിക്കുന്ന ചൂടിക്കൊട്ട നിവാസി വിരോളി അബ്ദുൾ റഹ്മാനെയും, കുടുംബംഗാങ്ങളെയും ക്ഷേത്ര പ്രസിഡണ്ട് പി.പി. വിനോദന്റെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. വൈസ് പ്രസിഡന്റ് കെ.എം. ബാലൻ , ഭരണ സമിതി അംഗങ്ങളായ കെ.കെ. അനിൽകുമാർ , ബൈജു പൂഴിയിൽ , ജനറൽ സെക്രട്ടറി പി.പി. വേണുഗോപാൽ എന്നിവർ പങ്കെടുത്തു .