പാനൂർ: പാലിയേറ്റീവ് ദിനാചരണത്തിൻ്റെ ഭാഗമായി കിടപ്പു രോഗികൾക്കും ബന്ധുക്കൾക്കും വന്ദേ ഭാരത് ട്രെയിൻ യാത്രയൊരുക്കി പാനൂർ പാലിയേറ്റീവ് . സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടർ കെ. സൈനുൽ ആബിദാണ് യാത്രക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകിയത്.കഴിഞ്ഞ ദിവസം പാലിയേറ്റിവ് സന്ദർശിച്ച അവസരത്തിൽ അദ്ദേഹം നൽകിയ വാഗ്ദാനമാണ് യാഥാർഥ്യമാക്കിയത്. കഴിഞ്ഞ ഏഴ് വർഷമായി പാനൂർ മുസ്ലിം വെൽഫെയർ അസോസിയേഷൻ്റെ കീഴിൽ നൂറുകണക്കിന് കിടപ്പു രോഗികൾക്ക് സാന്ത്വന പരിചരണം നടത്തി വരികയാണ് പാനൂർ പാലിയേറ്റീവ്. കാൻസർ ,സ്ട്രോക്ക് ,ലിവർ ,വാർധക്യസഹജമായ അസുഖങ്ങൾ ബാധിച്ച് വീടുകളിൽ ജീവിതത്തെ തളച്ചിടപ്പെട്ട നിസഹരായ രോഗികളെയാണ് ഡോക്ടർമാർ ,നഴ്സുമാർ ,വളണ്ടിയർമാർ എന്നിവർ വീടുകളിൽ ചെന്ന് പാലിയേറ്റീവ് പരിചരണം നൽകി വരുന്നത് . കിടപ്പു രോഗികളെയും ബന്ധുക്കളെയും ഉല്ലാസ യാത്രകൾ നടത്തിയും സംഗമങ്ങൾ നടത്തി കലാ പരിപാടികളിലൂടെയും ആനന്ദിപ്പിക്കുന്ന പ്രവർത്തനങ്ങളും വർഷങ്ങളായി വെൽഫെയർ അസോസിയേഷൻ നടത്തി വരുന്നുണ്ട് . ഈ കൊല്ലത്തെ പാലിയേറ്റീവ് ദിനത്തിൻ്റെ ഭാഗമായി പാനൂർ പാലിയേറ്റീവ് പരിചരണം നടത്തി വരുന്ന രോഗികളെയും ബന്ധുക്കളെയും കണ്ണൂർ – കോഴിക്കോട് വന്ദേ ഭാരത് ട്രെയിൻ യാത്രയും ശേഷം കോഴിക്കോട് ബീച്ചിൽ കലാ പരിപാടികളുമായി സമയം ചിലവഴിച്ചു . കോഴിക്കോട്ടെ ഗോകുലം മാളും സന്ദർശിച്ച് നാട്ടിലേക്ക് തിരിച്ചു . ഒരു വീട്ടിലെ മൂന്ന് സഹോദരൻമാർ വർഷങ്ങളായി വീൽ ചെയറിലാണ് ജീവിതം . കുടുംബങ്ങളിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ പോലും പങ്കെടുക്കാൻ സാധിക്കാത്ത കുറെ മനുഷ്യരാണ് പാനൂർ പാലിയേറ്റീവിലൂടെ പുറം ലോകത്തെ ആസ്വദിച്ചത് . ശൂന്യമായ ഭാവിയുടെ മുമ്പിൽ ജീവിതത്തെ മുന്നോട്ട് നീക്കുന്നവർക്ക് ഇത്തരം പരിപാടികൾ നാളെയുടെ ദിവസങ്ങളിലേക്ക് ഊർജം പകരുന്നതായി മാറി. കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ വന്ദേ ഭാരത് യാത്രക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഫ്ളാഗ് ഓഫ് നൽകി. തികച്ചും മാതൃകപരമായ പ്രവർത്തനമാണിതെന്ന് അദ്ദേഹം പറഞ്ഞു. വന്ദേ ഭാരതിൽ അടുത്ത ബോഗിയിൽ യാത്രക്കാരനായിരുന്ന ഹജ്ജ്കമ്മിറ്റി ചെയർമാൻ എ പി അബ്ദുള്ളക്കുട്ടി സംഘത്തോടൊപ്പം വന്ദേ ഭാരത് ടെയിനിൽ സമയം ചിലവഴിച്ചു .ഒരു ബോഗി മുഴുവൻ ബുക്ക് ചെയ്തായിരുന്നു യാത്ര. പി പി സുലൈമാൻ ഹാജി , ബേങ്കിൽ ഹനീഫ , നെല്ലൂർ സമീർ , കെ എം റയീസ് , അനസ് മുബാറക് , പുത്തൂർ അബ്ദുള്ള ഹാജി , സലാംപുത്തൂർ ,
അയ്യൂബ് ,ഹിഷാം ,നിഹാൽ ബനാസർ ,ശരീഫ് പി പി ,നയീം മൊട്ടത്ത് ,വാഹിദ് പാനൂർ, ഷാഹിന സലാം ,ജസീല ,മുംതസ് , ജമീല, നജീറ ,ഷക്കീല, ഫാത്തിമ ,ഷാനിമ, ബനാസർ എന്നിവർ യാത്ര സംഘത്തിന് നേതൃത്യം നൽകി
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post