മാഹി : മുൻ മാഹി പോലീസ് സൂപ്രണ്ട് പി.ആർ.രാമചന്ദ്രന്റെ ഭാര്യ വിമല രാമചന്ദ്രൻ (66) പുതുച്ചേരിയിൽ അന്തരിച്ചു. കോടിയേരി സ്വദേശിനിയാണ്. സംസ്ക്കാരം ഇന്ന് നാല് മണിക്ക് പുതുച്ചേരിയിൽ. റിതോഷ് ചന്ദ്ര (അസിസ്റ്റന്റ് ഡിവിഷണൽ ഫയർ ഓഫീസർ, പുതുച്ചേരി) റിനേഷ് ചന്ദ്ര ( അസിസ്റ്റന്റ് കമാന്റന്റ്, ഐ ആർ ബറ്റാലിയൻ, പുതുച്ചേരി പോലീസ്) എന്നിവർ മക്കളാണ്. പ്രജീഷ (മമ്പറം), അഖില ( തിരുവള്ളൂർ, വടകര) എന്നിവർ ജാമാതാക്കളാണ്.