Latest News From Kannur

ബാലകലാ മേളയ്ക്ക് കൂടുതൽ തുക വകയിരുത്താൻ ശ്രമിക്കും : രമേശ് പറമ്പത്ത് എം എൽ എ

0

മാഹി : മാഹി മേഖല ബാലകലാ മേളയ്ക്ക് കൂടുതൽ തുക വകയിരുത്താൻ ശ്രമിക്കുമെന്ന് രമേശ് പറമ്പത്ത് എം എൽ എ. പള്ളൂർ വി എൻ പുരുഷോത്തമൻ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ മാഹി മേഖല ബാലകലാമേള ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻസിപ്പൽ കമ്മീഷണർ എസ് ഭാസ്ക്കരൻ അധ്യക്ഷത വഹിച്ചു. സിനിമ താരവും കേരള സംസ്ഥാന സ്കൂൾ കലോത്സവ മുൻ കലാ തിലകവുമായ കുമാരി നിഹാരിക എസ് മോഹൻ മുഖ്യാതിഥിയായിരുന്നു. വി എൻ പുരുഷോത്തമൻ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പ്രധാന അദ്ധ്യാപിക സി ലളിത, സമഗ്ര ശിക്ഷ അസിസ്റ്റൻ്റ് ഡിസ്സ്ട്രിക്ക് പ്രോജക്റ്റ് കോഡിനേറ്റർ പി ഷിജു, ഗവൺമെൻ്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ജയിംസ് സി ജോസഫ്, ഗവൺമെൻ്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് പി യതീന്ദ്രൻ, സംയുക്ത
അദ്ധ്യാപക രക്ഷാകർതൃ സമിതി പ്രസിഡൻ്റ് ഷാനിദ് മേക്കുന്ന്, വി എൻ പുരുഷോത്തമൻ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ അദ്ധ്യാപക രക്ഷാകർതൃസമിതി പ്രസിഡൻ്റ് വി പി മുനവർ എന്നിവർ സംസാരിച്ചു.
ചീഫ് എജ്യുക്കേഷൻ ഓഫീസർ പി പുരുഷോത്തമൻ സ്വാഗതവും വി എൻ പുരുഷോത്തമൻ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ വൈസ് പ്രിൻസിപ്പാൾ എം എം തനൂജ നന്ദിയും പ്രകാശിപ്പിച്ചു.

Leave A Reply

Your email address will not be published.