മാഹി : ചാലക്കര ഇയ്യത്തും കാട് ശ്രീ വരപ്രത്ത് കാവ് ദേവീ ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണവും വലിയ ഗുരുതിയും ഫെബ്രുവരി 7 ബുധനാഴ്ച നടക്കും. പാലക്കീഴില്ലത്ത് ഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് പൊങ്കാല , വലിയ ഗുരുതി ചടങ്ങുകൾ .മാർച്ച് 24 മുതൽ 26 വരെ തിറമഹോത്സവം നടക്കും.