പുതുശ്ശേരി : വൈദ്യുതി വകുപ്പ് സ്വകാര്യവൽകരിക്കുന്നതിനും, പ്രീ പെയ്ഡ് മീറ്റർ സ്ഥാപിക്കുന്നതിനുള്ള തീരുമാനം പിൻ വലിക്കുക, റേഷൻ സംവിധാനം പുതുശ്ശേരി സംസ്ഥാനത്ത് പുന:സ്ഥാപിക്കുക,മാഹി വിദ്യാഭ്യാസ മേഖലയിലുള്ള ഒഴിവ് വന്ന മുഴുവൻ തസ്തികകളിലും നിയമനം നടത്തുക, പെൻഷൻ പറ്റിയവരെ നിയമിക്കാനുള്ള തീരുമാനം പിൻവലിക്കുക, മാഹി ആരോഗ്യ മേഖയിലെ കുത്തഴിഞ്ഞ അവസ്ഥക്ക് പരിഹാരം കാണുക ഒഴിവുള്ള മുഴുവൻ തസ്തികയിലും അടയന്തിരമായും നിയമനം നടത്തുക, മാഹിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുക, മാഹി ഫിഷിങ്ങ് ഹാർബർ നിർമ്മാണം ഉടൻ പൂർത്തികരിക്കുക, മുനിസിപ്പാൽ തെരഞ്ഞെടുപ്പ് ഉടൻ നടത്തുക എന്നി മുദ്രാവാക്യമുയർത്തി സി ഐ ഐ എം നേതൃത്വത്തിൽ പുതുശ്ശേരി സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് സി പി ഐ എം നേതാക്കൾ പുതുശ്ശേരിയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു സുധാ സുന്ദരാമൻ, ആർ രാജാ ങ്കൻ, കാരായി രാജൻ, പി പെരുമാൾ, ടി മുരുകൻ,സി കെ രമേശൻ,കാരായി ചന്ദ്രശേഖരൻ, വി സതി,കെ ജയപ്രകാശൻ, ടി കെ ഗംഗാധരൻ, വി ജയ ബാലു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.