മയ്യഴി: മഹാത്മാഗാന്ധി മയ്യഴി പുത്തലം ക്ഷേത്രം സന്ദർശിച്ചതിൻ്റെ 90-ാം വാർഷികാഘോഷം പുത്തലം ക്ഷേത്രാങ്കണത്തിൽ നടക്കും. മാഹി രക്ത സാക്ഷി സ്മാരക പഠനകേന്ദ്രം നടത്തുന്ന പരിപാടികളുടെ ഭാഗമായി 13ന് എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്ക് ചിത്രരചനാ മത്സരവും സാംസ്കാരിക സമ്മേളനവും നടത്തുന്നു. ഉച്ച രണ്ടിന് ചിത്രരചനാ മത്സരം വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറിന് സാംസ്കാരിക സമ്മേളനം അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും. എം.കെ. മനോഹരൻ, ഡോ.എ.വത്സലൻ എന്നിവർ പ്രഭാഷണം നടത്തും. തുടർന്ന് കെ.കെ.അനന്യ അവതരിപ്പിക്കുന്ന മിച്ചിലോട്ട് മാധവൻ ഏകപാത്ര നാടകം അരങ്ങേറും.
Sign in
Sign in
Recover your password.
A password will be e-mailed to you.