മാഹി:പുതു വർഷ പ്രതിക്ഷകൾക്ക്, വരാനിരിക്കുന്ന പ്രതിസന്ധികളേയും അതിജീവിക്കാനാവുമെന്നും, അത് ചരിത്രത്തിന്റെ നൈരന്തര്യമാണെന്നും വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദൻ. മാഹിവോക്ക് വേ മോണിംങ്ങ്
സ്ററാര്‍ ഗ്രൂപ്പും, തലശ്ശേരി ആര്യ ഗ്രൂപ്പ്
ഫാലുദ വേള്‍ഡും സംയുക്തമായി ഇന്നലെസംഘടിപ്പിച്ച നവവത്സരാഘോഷ പരിപാടികളിൽ മുഖ്യഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കുട്ടിക്കാലത്ത് ഫ്രഞ്ചുകാരായ മയ്യഴിക്കാർ ,പാലം കടന്ന് അക്കരെയെത്തിയാൽ ബ്രിട്ടീഷുകാരുടെ വലിയ രാജ്യത്തിലേക്കാണ് എത്തിചേരുക. ശൈശവ- കൗമാര രോഗാതുര കാലത്ത് നാണുഡോക്ടറെ കാണാൻ ബ്രിട്ടീഷ്
ഇന്ത്യയിലേക്ക് പലവട്ടം കടന്നുപോയ തനിക്ക് അക്കാലത്ത് എല്ലാം കൗതുകവും അത്ഭുതവുമായിരുന്നു. പാസ്പോർട്ടും, വിസയുമില്ലാതെ അന്ന് രണ്ട് രാജ്യങ്ങളിലേക്കും കടന്നുചെല്ലാം .മയ്യഴിയിൽ ജനിച്ചത് കൊണ്ട് മാത്രമാണ് തനിക്ക് വ്യതിരിക്തമായ സർഗ്ഗലോകത്തേക്ക് എത്താനായതെന്ന് ഉറച്ച് വിശ്വസിക്കുന്നു.
വാർദ്ധക്യത്തെ ഇന്ന് ഭയപ്പെടേണ്ടതില്ല. ആശങ്കകളിൽ നിന്ന് വേറിട്ട് നിന്നാൽമാത്രം മതി മുകുന്ദൻ പറഞ്ഞു.സി.എച്ച്. സെന്റർ പ്രസിഡണ്ട് എ.വി.യുസഫ് അദ്ധ്യക്ഷത വഹിച്ചു. പുതുച്ചേരി മുന്‍ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്തു.
യുവവ്യവസായപ്രമുഖന്‍ റാഫി ഐച്ചസിന് ബെസ്റ്റ് പെർഫോമിങ്ങ് അവാർഡ് നൽകി എം.മുകുന്ദൻ ആദരിച്ചു. മിംസ് ഹോസ്പിറ്റല്‍
ഡയറക്ടര്‍ എഞ്ചിനീയർഅബ്ദുല്‍റഹ്മാൻ വീരോളി, ഫാലൂദ വേള്‍ഡ് എം.ഡി.
ആര്യ അസ് ലം സമ്മാനിച്ച കൂറ്റൻ കേക്ക് മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് മുറിച്ച് സ്നേഹ മധുരം പങ്കു വെച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍
ത്തകന്‍ ചാലക്കരപുരുഷു ഡോ.എം.മുഹമ്മദ് സംസാരിച്ചു. തലശ്ശേരിയിൽ നടന്ന
മാരത്തണ്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്ത് ഫിനിഷ്ചെയ്ത വോക്ക് വേ മോണിങ്ങ് സ്റ്റാർ
അംഗങ്ങള്‍ക്ക് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. പ്രഭാത ഭക്ഷണവുമുണ്ടായി.
ഗ്രൂപ്പ് അംഗങ്ങളുടെ വിവിധകലാപരിപാടികള്‍ അരങ്ങേറി..