Latest News From Kannur

കുടുംബ സംഗമം ഞാൻ തുടങ്ങി

0

പാനൂർ: മുൻ മന്ത്രി പി.ആർ.കുറുപ്പിൻ്റെ ഇരുപത്തിമൂന്നാംചരമവാർഷികാചരണത്തിൻ്റെ ഭാഗമായുള്ള പി.ആർ.അനുസ്മരണ കുടുംബസംഗമങ്ങൾ ശ്രദ്ധേയമാകുന്നു. കുട്ടികളും സ്ത്രീകളും ഉൾപെടെയുള്ളവർ സംഗമത്തിൽ പങ്കെടുത്തു കൊണ്ട് പരസ്പരം ആശയ വിനിമയം നടത്തുകയാണ്. പ്രദേശങ്ങളിലെ സമഗ്ര വികസന കാഴ്ചപ്പാടുകളും സംഗമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. മേലെ പൂക്കോം മേഖലാ കുടുംബ സംഗമം കൗൺസിലർ സി.എച്ച്.സ്വാമി ദാസൻ്റെ വസതിയിൽ നടന്നു. കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഇ.പി.ദാമോദരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. എസ്. കുഞ്ഞിരാമൻ അധ്യക്ഷനായി. സി.എച്ച്.സ്വാമി ദാസൻ സ്വാഗതം പറഞ്ഞു.എൻ.ധനഞ്ജയൻ, രവീന്ദ്രൻ കുന്നോത്ത്, കെ.കുമാരൻ, കെ.സി.ദീപ, പി.ദിനേശൻ, വി.പി.യദുകൃഷ്ണ,കെ.പി.സായന്ത്, സി.കെ.ബി.തിലകൻ, കെ.സി.രാജൻ, സജീവൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.