പാനൂർ: കുന്നോത്ത്പറമ്പ്ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് ഈസ്റ്റ് പാറാട് കല്ലുവെച്ച പറമ്പത്ത് മഹ്മൂദിന്റെ വീട്ടിൽ ഇന്നലെ രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു രാത്രി 10 മണിയോടെയാണ് വീട്ടിന് ഇടിമിന്നൽ ഏറ്റത് റൂമിലെ ചുമരിന് വിള്ളൽ ഉണ്ടാവുകയും റൂമിന്റെ അകത്തെ അലമാരകൾ മറ്റു ഫർണിച്ചറുകൾ എന്നിവയെല്ലാം തകരുകയും ചെയ്തു, ഈ സമയത്ത് റൂമിൽ ഖുർആൻ പാരായണം ചെയ്യുകയായിരുന്ന 58 കാരിയായ മഹമൂദിന്റെ മാതാവ് ബിയ്യാത്തു പരിക്കുകൾ ഇല്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു,
ഇലക്ട്രിക് വയറുകളും കത്തി നശിച്ചു ഇടിമിന്നലേറ്റ് തകർന്ന വീട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലത.കെ വാർഡ് മെമ്പർ പി മഹിജ,
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ മുഹമ്മദലി, ബ്ലോക്ക്
മെമ്പർ സാദിഖ് പാറാട്മെമ്പർമാരായ അഷ്കർ
അലി പിവി, ഫൈസൽ കണ്ണങ്കോട്
മുൻ വാർഡ് മെമ്പർ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, റിനീഷ് മാസ്റ്റർ സന്ദർശിച്ചു..
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post