തലശ്ശേരി : തലശ്ശേരി പുതിയ ബസ്റ്റാൻഡ് പരിസരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുകയായിരുന്ന കന്നയ്യ എന്ന ഉത്തരേന്ത്യൻ സംസ്ഥാനക്കാരനെ 250 ഓളം നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ പാക്കറ്റുകൾ സഹിതം നഗരസഭ ആരോഗ്യവിഭാഗം പിടികൂടി 5000 രൂപ പിഴ അടപ്പിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനിൽ കുമാർ, രജിന, കുഞ്ഞിക്കണ്ണൻ നഗരസഭ ജീവനക്കാരൻ ദയാനന്ദൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത്തരത്തിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റിരുന്ന 12 ഓളം ഉത്തരേന്ത്യൻ സംസ്ഥാനക്കാരെ നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടുകയും പിഴ അടപ്പിക്കുകയും ബോധവൽക്കരണവും കർശന നിർദേശവും നൽകിയിട്ടുണ്ട്. നഗരസഭ ചെയർപേഴ്സൺ ജമുനാ റാണി ടീച്ചർ, വൈസ് ചെയർമാൻ വാഴയിൽ ശശി, നഗരസഭാ സെക്രട്ടറി സുരേഷ് കുമാർ, ഹെൽത്ത് സൂപ്പർവൈസർ രാജീവ്, കൗൺസിലർമാരായ ഗോപാലൻ, ഷീജ, ബിന്ദു തുടങ്ങിയവർ റെയ്ഡിന് നേതൃത്വം നൽകി.