നാദാപുരം: കേന്ദ്ര സർക്കാരിൻ്റെ സാമൂഹ്യ ക്ഷേമ പദ്ധതികൾ പരിചയപ്പെടുത്തുന്നതിനുള്ള വികസിത ഭാരത് സങ്കല്പ യാത്ര കോഴിക്കോട് പുറമേരി, നാദാപുരം പഞ്ചായത്തുകളിൽ പര്യടനം നടത്തി. പുറമേരിയിൽ നടന്ന പൊതുസമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. കെ. ജ്യോതി ലക്ഷ്മി ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളും സംബന്ധിച്ചു. വിവിധ ക്ഷേമപദ്ധതികൾ വ്യത്യസ്ഥ സർക്കാർ വകുപ്പുകളുടെ പ്രതിനിധികൾ പൊതുജനങ്ങളെ പരിചയപ്പെടുത്തി.
നാദാപുരം ഗ്രാമപഞ്ചായത്തിലെ കല്ലാച്ചിയിൽ നടന്ന പരിപാടിയിൽ തൂണേരി ബ്ലോക്ക് ഫിനാൻഷ്യൽ ലിറ്റററി കൗൺസിലർ രത്നാകര കുറുപ്പ് സാമ്പത്തിക സാക്ഷരതാ ക്ലാസെടുത്തു. മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് അദ്ദേഹം പരിചയപ്പെടുത്തി. ആസാദ് കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി രണ്ടു വർഷത്തേക്ക് ആരംഭിച്ച ഈ പദ്ധതി എല്ലാ പോസ്റ്റ് ഓഫീസുകളിലും ലഭ്യമാണ്. 7.5% കൂട്ടുപലിശ എന്ന ആകർഷണമുണ്ട്. ലീഡ് ബാങ്ക് മാനേജർ ടി.എം മുരളീധരൻ അധ്യക്ഷത വഹിച്ചു.
മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. പിഎം ഉജ്ജ്വൽ യോജന പ്രകാരമുള്ള സൗജന്യ ഗ്യാസ് കണക്ഷനുകൾ ചടങ്ങിൽ വിതരണം ചെയ്തു. ഇന്ന് ( 4.1.24) വാണിമേൽ, വളയം ഗ്രാമ പഞ്ചായത്തുകളിൽ ആണ് പര്യടനം. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്ര സർക്കാർ വകുപ്പുകൾ സഹകരിച്ചാണ് ജില്ലയിൽ വികസിത് ഭാരത് സങ്കൽപ് യാത്ര നടക്കുന്നത്. ജില്ലയിലെ 56 ഗ്രാമപഞ്ചായത്തുകളിൽ ഇതിനകം പര്യടനം പൂർത്തിയാക്കി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post