ന്യൂമാഹി: മാഹിയിലെയും ന്യൂമാഹിയിലെയും പ്രമുഖ കോൺഗ്രസ്സ് നേതാവും കോടിയേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയുമായിരുന്ന കോൺഗ്രസ്സ് നേതാവ് കെ എം പ്രഭാകരന്റെ 2- ആം ചരമവാർഷികം ആചരിച്ചു. രാവിലെ 9.30 ന് നടന്ന ഓർമ്മദിന ചടങ്ങ് മാഹി MLA ശ്രീ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോടിയേരി ബ്ലോക്ക് പ്രസിഡണ്ട് കെ ശശിധരൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. വി.സി പ്രസാദ്, ലോഴേയ്സ് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് അരുൺ സി ജി, മാഹി ബ്ലോക്ക് പ്രസിഡണ്ട് കുന്നുമ്മൽ മോഹനൻ, പി പി വിനോദ്, കെ. ഹരീന്ദ്രൻ, ഐ അരവിന്ദൻ, സി.വി രാജൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് അനീഷ് ബാബു വി.കെ സ്വാഗതവും കവിയൂർ രാജേന്ദ്രൻ നന്ദിയും പറഞ്ഞു. എം.കെ പവിത്രൻ, വിനോദ് കുമാർ സി വി, എൻ.കെ സജീഷ്, അനിൽ കെ ടി കെ എന്നിവർ നേതൃത്വം നൽകി.