പാനൂർ : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പാനൂർ ഏരിയ കമ്മിറ്റി നടത്തിവരുന്ന വ്യാപാരോത്സവ് 2023 സമ്മാനപ്പെരുമഴയുടെ നറുക്കെടുപ്പ് ജനുവരി 1 ൽ നിന്നും 2024 മാർച്ച് 1 ലേക്ക് മാറ്റിയതായി ഭാരവാഹികൾ അറിയിച്ചു. ചില സാങ്കേതിക കാരണങ്ങളാലാണ് നറുക്കെടുപ്പ് മാറ്റിയത്. 2024 മാർച്ച് 1 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് പാനൂർ ബസ് സ്റ്റാന്റിൽ വെച്ച് നറുക്കെടുപ്പ് നടത്താനാണ് സംഘാടക സമിതി ധാരണയായത്. നിലവിൽ വ്യാപാരപരമായി പല പ്രതിസന്ധികളും വന്നുചേരുന്നതായി സമിതി ചൂണ്ടിക്കാട്ടി. ഓൺലൈൻ വ്യാപാരവും വഴിയോര ക്കച്ചവടവും വ്യാപാര സ്ഥാപനങ്ങൾക്ക്ക്ഷീണമുണ്ടാക്കുകയാണ്.വ്യാപാരോത്സവ് സമ്മാനപ്പെരുമഴ സംഘാടകസമിതി കൺവീനർ പി.കെ.ബാബു , കെ. മോഹനൻ , പി.ഭാസ്കരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.