പാനൂർ: കേരള സ്റ്റെയിറ്റ് ടെയിലേർസ് അസോസിയേഷൻ തലശ്ശേരി താലൂക്ക് സമ്മേളനം 29 ന് വെള്ളിയാഴ്ച പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്നു. കെ.എസ്.ടി.എ. തലശ്ശേരി താലൂക്ക് പ്രസിഡണ്ട്കെ ശശിധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജില്ല പ്രസിഡണ്ട് കാരായി സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ. രാജൻ മുഖ്യഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ബീന പ്രസംഗിച്ചു. താലൂക്ക് സെക്രട്ടറി പി.കെ.ജയകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. താലൂക്ക് ട്രഷറർ എം.സുരേശൻ കണക്ക് അവതരിപ്പിച്ചു.കെ. പ്രമോദ് , എ ശാന്ത , എം.സി. സഹിജ , കെ.വിജയൻ , ബാലാമണി എന്നിവർ ആശംസയർപ്പിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.