കുന്നോത്ത് പറമ്പ് : മുസ്ലിം ലീഗ് കുന്നോത്ത് പറമ്പ് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് പദയാത്രയുടെ ഭാഗമായി ചായക്കട രാഷ്ട്രീയം എന്ന വ്യത്യസ്തമായ രാഷ്ട്രീയ ചർച്ചവേദി സംഘടിപ്പിച്ചു..നാട്ടിൻപുറങ്ങളിൽ പഴയകാലത്തെ സജീവ കാഴ്ചയായിരുന്ന ചായക്കടയും പലഹാരങ്ങളും അവിടെ നടന്ന വലിയ രാഷ്ട്രീയ ചർച്ചകളും ഇന്ന് ചായക്കടകൾക്ക് പകരം കഫെകളും ആധുനിക മുഖമുള്ള ചായക്കടകളും അവിടുത്തെ നിശബ്ദതയുമായി മാറിയെങ്കിൽ പഴയകാലത്തെ ഗ്രാമീണ നന്മകൾ ഉള്ള ചായക്കടയും അവിടുത്തെ രാഷ്ട്രീയം പറയലും വീണ്ടും സംഘടിപ്പിച്ച ഏറെ ആകർഷകമായ പരിപാടിയായി കുന്നോത്ത് പറമ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ചായക്കട രാഷ്ട്രീയം,വനിതാ ലീഗിൻറെ പ്രവർത്തകർ വീടുകളിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വിവിധ നാടൻ വിഭവങ്ങൾ ഓല മടഞ്ഞ് തനി നാടൻ ചായക്കട കെട്ടി, മുളകൊണ്ട് അലങ്കരിച്ച്, പഴയകാലത്തെ റേഡിയോയും സമാബറിൽ ചായയും ഒരുക്കി പരിപാടിയിൽ പങ്കെടുത്ത എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയ അതോടൊപ്പം സജീവമായ രാഷ്ട്രീയ ചർച്ചകളും, കാർഷികം സാമ്പത്തികം റബറിന്റെ വില സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്ന എല്ലാ വിഷയങ്ങളും ചർച്ചക്ക് വന്നു, വനിതകളും ജനപ്രതിനിധികളും കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സമുന്നത നേതാക്കന്മാരും പങ്കെടുത്ത, പരിപാടിയിൽ മുന്നൂറിൽ കൂടുതൽ ആളുകൾ പങ്കെടുത്തതും, പരിപാടി നടന്ന ഗ്രൗണ്ടിലേക്ക് ആകർഷകമായ ചായക്കടയും അതിൻറെ ചുറ്റുമുള്ള രാഷ്ട്രീയ ചർച്ചയും കണ്ടു യാത്രക്കാർ ഉൾപ്പെടെ ചായ കുടിക്കാൻ എത്തിയതും വേറിട്ട അനുഭവമായി, രസകരമായ നാടൻ ചായക്കട രാഷ്ട്രീയം പരിപാടിയിൽ മുന്നൂറിൽ കൂടുതൽ ആളുകൾ പങ്കെടുത്തു, നാടൻ ശൈലിയിൽ രസകരമായ ചർച്ചകളും എന്നാൽ നീറുന്ന കാലിക ജനകീയ പ്രശ്നങ്ങളും ഉയർത്തിക്കൊണ്ടുള്ള ചർച്ചകളാണ് ചായക്കടയിൽ നടന്നത്, വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ച എല്ലാവരും പ്രസക്തമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി,പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കൊമ്പൻ മഹമൂദ് അധ്യക്ഷത വഹിച്ചു മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി ചായക്കട രാഷ്ട്രീയം ഉദ്ഘാടനം ചെയ്തു, സംസ്ഥാന മുസ്ലിം ലീഗ് കൗൺസിലർ പി.പി.എ ഹമീദ്, കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ടി പി മുസ്തഫ,
കണ്ണൂർ ജില്ല ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗ് ട്രഷറർ കെ ഇസ്മായിൽ മാസ്റ്റർ,
ആർ അബ്ദുല്ല മാസ്റ്റർ, രാമചന്ദ്രൻ മാസ്റ്റർ, വിജീഷ്, കോൺഗ്രസ് ശ്രീവത്സൻ മാസ്റ്റർ ,കുഞ്ഞിരാമൻ മാസ്റ്റർ,നസീർ പുത്തൂർ,അബ്ദുള്ള പൂതങ്കോട്, സി എച്ച് മൂസ ഹാജി,കെ വി ഇസ്മായിൽ, ഷംസീർ കാട്ടിൽ, എം എൻ അസീസ്, കെ പി സമീറ,
ജനപ്രതിനിധികളായ,എൻ എ കരീം,ഖദീജ തെക്കയിൽ, അഷ്കർ അലി പി വി,
സക്കീന ടി, നസീമ, ഹാജറ യൂസഫ്, ഫസീല കെ ഷമീന കുഞ്ഞി പറമ്പത്ത്, കെപി സഫരിയ, സനൂപ് കെ കെ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
പി കെ മുഹമ്മദലി ചർച്ച നിയന്ത്രിച്ചു,ചായക്കട രാഷ്ട്രീയം പരിപാടിയുടെ സംഘാടക ചുമതല നിർവഹിച്ച ഫൈസൽ കണ്ണങ്കോട് സ്വാഗതവും ഈ സലീം നന്ദിയും പറഞ്ഞു..
മുസ്ലിം ലീഗ് കുന്നോത്ത് പറമ്പ് പഞ്ചായത്ത് കമ്മിറ്റി ഡിസംബർ 26 27 തീയതികളിലായി സംഘടിപ്പിക്കുന്ന പദയാത്രയുടെ ഭാഗമായാണ് ചായക്കട രാഷ്ട്രീയം പരിപാടി സംഘടിപ്പിച്ചത് ഡിസംബർ 27ന് പദയാത്രയുടെ സമാപനത്തിൽ പാറാട് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കും
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post