പാനൂർ: നാടിനൊപ്പം നടന്ന് നാടിൻ്റെ തന്നെ കഥയായി മാറിയ ചരിത്രനായകൻ്റെ ഓർമയിൽ സർഗ ചാരുതയുടെ നിറച്ചാർത്ത്. പ്രമുഖ സോഷ്യലിസ്റ്റും മുൻ മന്ത്രിയുമായ പി.ആർ.കുറുപ്പിൻ്റെ ചരമവാർഷികാചരണ പരിപാടികളുടെ ഭാഗമായി പാനൂർ ഹയർ സെക്കണ്ടറി സ്കൂളിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് വിദ്യാർഥികൾ വർണചിത്രങ്ങൾ വരച്ചു.
പി.ആർ ഇരുപത്തിമൂന്നാം ചരമവാർഷികാചരണത്തോടനുബന്ധിച്ച് ഒരു മാസക്കാലമായി കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ നടക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് ചിത്രോത്സവം നടന്നത്.
പി.ആർ.സ്മാരക സ്വർണ മെഡലിനായുള്ള അഖില കേരള ചിത്രരചനാ മത്സരം മഴവിൽ മനോരമ കിടിലം, അമൃത ടി.വി റെഡ് കാർപ്പറ്റ് ഫെയിം വരനടനം ഗ്രാൻറ് മാസ്റ്റർ ലീജ ദിനൂപ് ഉദ്ഘാടനം ചെയ്തു.ടി.പി.അനന്തൻ അദ്ധ്യക്ഷത വഹിച്ചു.
പി.കെ.പ്രവീൺ,രവീന്ദ്രൻ കുന്നോത്ത്, എൻ.ധനഞ്ജയൻ
,പി.ദിനേശൻ, കരുവാങ്കണ്ടി ബാലൻ എന്നിവർ സംസാരിച്ചു. കെ.പി. സായന്ത് സ്വാഗതവും ടി.കെ.ശശീന്ദ്രൻ നന്ദിയും പറഞ്ഞു.കെ.പി.മോഹനൻ എം.എൽ.എ സമ്മാനദാനം നിർവ്വഹിച്ചു.ഇരുപത്തിരണ്ട് വർഷക്കാലം പി.ആർ.ചിത്രോത്സവത്തിൻ്റെ കൺവീനറായിരുന്ന ഇ.ഗോപാലൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു.നേഴ്സറി, എൽ.പി, യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി – കോളേജ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി വാട്ടർ കളർ ഇനത്തിലാണ് മത്സരം നടന്നത്..
നഴ്സറി വിഭാഗം: ആദ്യലക്ഷ്മി ഇടയിൽ പിടിക,കെ. ആദവ് പൊന്ന്യം,
പി പി ധ്യാൻ പാലയാട് എന്നിവർ ഒന്നു മുതൽ മൂന്നു വരെ സ്ഥാനങ്ങൾ നേടി സ്വർണമെഡലിന് അർഹരായി.എൽ പി വിഭാഗം:വേദ തീർഥ് ബിനേഷ് അണ്ടല്ലൂർ,
അമിഥി മിഥുൻ കൊളശ്ശേരി,എ.നീലാഞ്ജന അഞ്ചരക്കണ്ടി
എന്നിവരും യുപി വിഭാഗത്തിൽഭാഗ്യശ്രീ രാജേഷ് അലവിൽ, പി.ആർ.ശ്രീഹരി എടക്കാട്, ഹയ ഫാത്തിമ കണ്ണൂർ എന്നിവരും സ്വർണമെഡലുകൾ നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഹൻസ ഫാത്തിമ താവക്കര ,. അഭിജിത്ത് ബിനോയി കോട്ടയം,
പി. ഇഷാൽനടാൽ എന്നിവരുംഹയർ സെക്കൻഡറി – കോളേജ് വിഭാഗത്തിൽ അതുൽ എസ് രാജ് കോട്ടയം,കെ.എം. ജഗന്നാഥ് ചൊവ്വ, പി പി അദ്വൈത് പിണറായി എന്നിവരും മെഡലുകൾ നേടി. ഏറ്റവും മികച്ച ചിത്രകാരനുള്ള കാർത്തികേയൻ പുരസ്കാരത്തിന് അതുൽ എസ് രാജ് കോട്ടയം അർഹനായി.
ഓരോ വിഭാഗത്തിലും 10 ചിത്രങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകിയിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post