Latest News From Kannur

സനാബിൽ 2026

0

പാനൂർ :

ചൊക്ലി കാഞ്ഞിരത്തിൻ കീഴിൽ
തഖ് വാ മസ്ജിദ് കമ്മറ്റി സംഘടിപ്പിച്ച ‘സനാബിൽ 2026 ആരംഭിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ് ഉദ്ഘാടനം ചെയ്തു.
ഹിഫ്ളുൽ ഖുർആൻ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും തിബ്‌യാൻ ഇസ്‌ലാമിക് പ്രീ സ്‌കൂൾ 2024, 25 വർഷം പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുമുള്ള സനദ് ദാന സർട്ടിഫിക്കറ്റ് വിതരണമാണ് നടന്നത്. പരിപാടിയിൽ
സയ്യിദ് ഹാമിദ് ഇമ്പിച്ചികോയ തങ്ങൾ, സയ്യിദ് ഇബ്രാഹിം മശ്ഹൂർ തങ്ങൾ വളപട്ടണം, സയ്യിദ് ഹുസൈൻ ബാഅബൂദ് തങ്ങൾ, മുഹമ്മദ് സഖാഫി മിസ്ബാഹി ചൊക്ലി, പവിത്രൻ മാസ്റ്റർ, സുലൈമാൻ മാസ്റ്റർ, ഷാനിദ് മാസ്റ്റർ, ടി.ജയേഷ് എന്നിവർ ആശംസ പ്രസംഗം നടത്തി.
ഇന്ന് അജ്മീർ മൗലിദ് നടക്കും. നൂർ മുഹമ്മദ് മിസ്ബാഹി പ്രാപൊയിൽ, പ്രഭാഷണം നടത്തും.
പത്തിന് കലാവിരുന്നും ഈ മാസം 11 ന് മഹ്ളറത്തുൽ ബദ്റിയ്യയും ദുആ മജ്ലിസും നടക്കും.

Leave A Reply

Your email address will not be published.