Latest News From Kannur

നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

0

തൃശൂര്‍ : കുന്നംകുളം കാണിയാമ്പലില്‍ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് കാവിലക്കാട് സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. ചിറ്റഞ്ഞൂര്‍ കാവിലക്കാട് കൂളിയാട്ടില്‍ പ്രകാശന്‍ മകന്‍ പ്രണവ് (25), കാവിലക്കാട് മമ്പറമ്പില്‍ ജിഷ്ണു (27) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 2 മണിക്കാണ് അപകടം.കാണിപ്പയ്യൂരില്‍ നിന്നും ചായ കുടിച്ചു ബൈക്കില്‍ വരികയായിരുന്ന ഇവര്‍ കാണിയാമ്പാല്‍ പനങ്ങായി ഇറക്കത്തില്‍ വച്ച് ബൈക്ക് നിയന്ത്രണം വിട്ടു ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചുമറിഞ്ഞാണ് അപകടമുണ്ടായത്. ഇവര്‍ക്കൊപ്പം മറ്റൊരു ബൈക്കില്‍ ഉണ്ടായിരുന്നവര്‍ പുറകില്‍ ഇവരെ കാണാത്തതിനെ തുടര്‍ന്ന് തിരിച്ചെത്തി നോക്കിയപ്പോഴാണ് അപകടം അറിഞ്ഞത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

Leave A Reply

Your email address will not be published.