Latest News From Kannur

കണ്ണൂര്‍ സെൻട്രല്‍ ജയിലിലെ തടവുകാരനില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി

0

കണ്ണൂർ : പള്ളിക്കുന്നിലുള്ള കണ്ണൂർ സെൻട്രല്‍ ജയിലില്‍ മാരക മയക്കുമരുന്നായ ഹാഷിഷ് ഓയില്‍ പിടികൂടി. രണ്ടു ചെറു കുപ്പികളിലായി സൂക്ഷിച്ച ഹാഷിഷ് ഓയിലാണ് പരിശോധനയില്‍ കണ്ടെത്തിയത്.

മനോജെന്ന തടവുകാരനില്‍ നിന്നാണ് ഇന്നലെ രാത്രി നടത്തിയ റെയ്ഡില്‍ ലഹരി പിടികൂടിയത്. കണ്ണൂർ ടൗണ്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടിയതിനു ശേഷം കണ്ണൂർ സെൻട്രല്‍ ജയിലില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ജയിലിനുള്ളിലെ മയക്കുമരുന്ന് ഉപയോഗത്തിന് അറുതി വരുത്താൻ കഴിഞ്ഞിട്ടില്ല.

ജയിലിന് അകത്തേക്ക് മതിലിന് മുകളിലൂടെ എറിഞ്ഞു കൊടുക്കുന്ന മൂന്നംഗ സംഘം അറസ്റ്റിലായിരുന്നു. രാസലഹരിക്ക് പുറമേ കഞ്ചാവും മദ്യവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമാണ് ജയിലിനകത്തേക്ക് കടത്തുന്നത്.

Leave A Reply

Your email address will not be published.