പാനൂർ : കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ദുർഭരണത്തിനെതിരെ ജനകീയ മുന്നേറ്റംഎന്ന പ്രമേയത്തിൽ കുന്നോത്തുപറമ്പ പഞ്ചായത്ത് മുസ്ലിം ലീഗ് ദ്വിദിന പദയാത്രക്ക് തുടക്കമായി. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ പി പി എ ഹമീദ് ജാഥാ ക്യാപറ്റൻ കൊമ്പൻ മഹ്മൂദിന് പതാക കൈമാറിക്കൊണ്ട് പദയാത്രക്ക് തുടക്കം കുറിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ടി ടി കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ടി പി മുസ്തഫ ഉദ്ഘാടനം ചെയ്തു.കെ സി കുഞ്ഞബ്ദുല്ല ഹാജി, ഇ എം ബഷീർ, നൗഷാദ് അണിയാരം, ശബീർ എടയന്നൂർ, മുഹമ്മദ് പുന്തോട്ടം, ഫൈസൽ കൂലോത്ത്, ആർ അബ്ദുല്ല മാസ്റ്റർ, സാദിഖ് പാറാട്,കെ പി മൂസ ഹാജി, ആവോലം ബഷീർ,ടി എം നാസർ,നസീർ പുത്തൂർ ,എ കെ മുഹമ്മദ്,പി കെ മുഹമ്മദലി,പി യൂസഫ് ഹാജി,ഇ സലീം ,ഇസ്മാഈൽ തുണ്ടിയിൽ, സി എച്ച് മൂസ ഹാജി,കെ വി അഹമദ്, ടി പി അബൂബക്കർ,അബ്ദുള്ളമാസ്റ്റർ പുത്തൂർ,ടിപി റമീസ്, എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംബന്ധിച്ചു.7 കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം ഒന്നാം ദിവസത്തെ പദയാത്ര കണ്ണങ്കോട് സമാപിച്ചു.രണ്ടാം ദിവസമായ ഇന്ന്( ബുധൻ) രാവിലെ 9 മണിക്ക് ഈസ്റ്റ് പാറാട്ട് വെച്ച് ജില്ലാ മുസ്ലിം ലീഗ് ട്രഷറർ മഹമൂദ് കടവത്തൂർ പതാക കൈമാറി ഉദ്‌ഘാടനം നിർവഹിച്ചു .സമാപന പൊതു സമ്മേളനം ഇന്ന് വൈകുന്നേരം 6 മണിക്ക് പാറാട് ടൗണിൽ വെച്ച് നടക്കും. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രെട്ടറി കെ എം ഷാജി ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന മുസ്ലിം ലീഗ് ഉപാധ്യക്ഷൻ പൊട്ടങ്കണ്ടി അബ്ദുള്ള ഉപഹാര സമർപ്പണം നടത്തും