Latest News From Kannur

ദൃശ്യ വിസ്മയം ; മെഗാ തിരുവാതിരയുമായി മഹിള കോൺഗ്രസ്സ്

0

പാനൂർ :പാനൂരിൻ്റെ മണ്ണിൽ രാഷ്ട്രീയ-സാംസ്ക്കാരിക ഉത്സവമായി മെഗാ തിരുവാതിര. സ്ത്രീകളുടെ സംഘശക്തിയും കൂട്ടായ്മയും വിളിച്ചോതുന്ന ആയിരം മഹിളാരത്നങ്ങൾ കൈ കോർത്ത മെഗാ തിരുവാതിര നയനാനന്ദകരമായി.
പാനൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഒരുക്കുന്ന ദൃശ്യവിസ്മയം
2023 ൻ്റെ ഭാഗമായിപാനൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിലാണ് ആയിരം വനിതകൾ മെഗാ തിരുവാതിര ഒരുക്കിയത്.
ദൃശ്യവിസ്മയം ചെയർമാൻ കെ.പി സാജു അധ്യക്ഷത വഹിച്ചു.
ഡി.സിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. മാഹി എം.എൽ.എ രമേശ് പറമ്പത്ത് മുഖ്യാതിഥിയായി. ബ്ലോക്ക് പ്രസിഡൻ്റ് കെ.പി ഹാഷിം ആമുഖ ഭാഷണം നടത്തി.കെ പി.സി.സി മെമ്പർ വി.സുരേന്ദ്രൻ ദീപം കൈമാറി. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ശ്രീജ മഠത്തിൽ ദീപ സമർപ്പണം നടത്തി.
മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് പി.പി എ സലാം ആശംസാ പ്രസംഗം നടത്തി.മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻറ് കെ.സി ബിന്ദു സ്വാഗതവും ജനറൽ കൺവീനർ സി.വി എ ജലീൽ നന്ദിയും പറഞ്ഞു.
തുടർന്ന് കലാ പരിപാടികളും അരങ്ങേറി.

Leave A Reply

Your email address will not be published.