തലശ്ശേരി :അദ്ധ്യാപകർക്കും ജീവനക്കാർക്കും അർഹതപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളും നൽകാതെ അവരെ കണ്ണീരു കുടിപ്പിക്കുന്ന സർക്കാർ നിലപാട് തിരുത്തണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് വി.മണികണ്ഠൻ ആവശ്യപ്പെട്ടു.സാധനങ്ങൾക്ക് മൂന്നും നാലും ഇരട്ടി വില വർദ്ധിച്ചിട്ടും മൂന്നര വർഷമായി അർഹതപ്പെട്ട ക്ഷമബത്ത നൽകാൻ സർക്കാർ തയ്യാറാകുന്നില്ല. ആയിരക്കണക്കിന് അധ്യാപകർ നിയമനാംഗീകാരം ലഭിക്കാതെ , ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാതെ പട്ടിണിയിലാണെന്നും അദ്ദേഹം പറഞ്ഞു.കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ തലശ്ശേരി തെക്ക് ഉപജില്ലാ സമ്മേളനം തലശ്ശേരി ബി.ഇ.എം.പി എച്ച് എസ് എസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജില്ല ട്രഷറർ സി.വി.എ ജലീൽ മുഖ്യഭാഷണം നടത്തി.വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച അദ്ധ്യാപകരെ സംസ്ഥാന നിർവാഹക സമിതി അംഗം പി.പി.ഹരിലാൽ ആദരിച്ചു.ഉപജില്ല പ്രസിഡന്റ് കെ. റനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.റസാക് . ജോ. സെക്രട്ടറി സി. ഇന്ദു , വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് കെ. രാജേഷ്, വനിതാ ഫോറം ജില്ലാ കൺവീനർ എൻ. പി.ദീപ , ജില്ലാ കൗൺസിലർ പി.എ. ശ്രീകാന്ത് എന്നിവർ സംസാരിച്ചു.സെക്രട്ടറി പി. നിജേഷ് സ്വാഗതവും, ട്രഷറർ അനിത വടവതി നന്ദിയും പറഞ്ഞു.കെ. റനീഷ് പ്രസിഡന്റുംപി.നിജേഷ് സെക്രട്ടറിയും
അനിത വടവതി ട്രഷററുമായി പുതിയ കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടു.വൈസ്.പ്രസിഡന്റ്മാരായിഎം.കെ നിഷയുംകെ.കെ റഷീദുംവി പി.പ്രദീപനുംലിസി ഫ്രാങ്ക്ളിനും തിരഞ്ഞെടുക്കപ്പെട്ടു.ജിതിൻ ആസാദ് ,ജീജ തോമസ് ,
അഭിജിത്ത് മോഹൻ ,വി.പി.ശ്രീജ എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ .
Sign in
Sign in
Recover your password.
A password will be e-mailed to you.