മാക്കൂട്ടം : മാക്കൂട്ടത്ത് പുലിയെ കണ്ടതായിട്ടുള്ള അഭ്യൂഹം മൂലം പരിസരവാസികൾ ഭയാശങ്കയിലാണുള്ളത്.ഇന്ന് പുലർച്ചെ 4 മണിക്ക് ജോലിക്ക് പോവുന്ന ഒരാൾ മാക്കൂട്ടു റെയിൽവെ പരിസരത്തെ ഇടവഴിയിലേക്ക് പുലിക്കുട്ടി ചാടിപ്പോയെന്നാണ് മാക്കൂട്ടം ബസ് സ്റ്റോപ്പിലുണ്ടായ മത്സ്യത്തൊഴിലാളിയോട് പറഞ്ഞത്.പുലിയെ കണ്ട ഭാഗം കാട് പിടിച്ച പ്രദേശവും തൊട്ടടുത്ത് തിങ്ങി നിറഞ്ഞ വീടുകൾ സ്ഥിതി ചെയ്യുന്ന ഭാഗവുമായതിനാൽ ജനം ഭയവിഹ്വലരായിട്ടാണുള്ളത്. ജനങ്ങളുടെ ഭയാശങ്കകൾ മാറ്റുന്നതിന് വേണ്ടി ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന് പരിസരവാസിയും യൂത്ത് ലീഗ് തലശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റുമായ റഷീദ് തലായി ആവശ്യപ്പെട്ടു.