ചാലക്കര: ഇന്ദിരാഗാന്ധി പോളിടെക്നിക്ക് കോളേജിനു മുൻപിൽ ഗ്യാസ് ഗോഡൗണിലേക്ക് പോവുന്ന റോഡിലെ കുഴി സമന്വയ റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ കോൺക്രീറ്റ് ചെയ്തു. ഇവിടം പൊട്ടിപൊളിഞ്ഞ് കാൽനട പോലും സാധ്യമല്ലാത്ത രീതിയിൽ ആയിരുന്നു. നിരവധി ഇരു ചക്ര വാഹന യാത്രക്കാർ വാഹനം മറിഞ്ഞ് ഇവിടെ വീണിരുന്നു. കഴിഞ്ഞ ദിവസം കല്ലും മണ്ണും ഉപയോഗിച്ച് റോഡിലെ വൻകുഴികൾ അടച്ചിരുന്നു. തുടർന്നാണ് അവിടം കോൺക്രീറ്റ് ചെയ്തത്.
സുനിൽ കേളോത്ത്, ജയപ്രകാശ് പള്ളിക്കുട്ടി പറമ്പത്ത്, പ്രവീൺ പള്ളിക്കുട്ടി പറമ്പത്ത്. വിനീത് . ബാബു നാം പറമ്പത്ത്, ശരത്ത് തുടങ്ങിയവർ ശ്രമദാനത്തിൽ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post