തലശേരി : സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ (സെറ്റോ ) ആഭിമുഖ്യത്തിൽ സംസ്ഥാന ജീവനക്കാരും അധ്യാപകരും 2024 ജനുവരി 24 നടക്കുന്ന പണിമുടക്കിന്റെ പ്രചരണാർത്ഥം നടക്കുന്ന അതിജീവന യാത്രയ്ക്ക് തലശ്ശേരിയിൽ സ്വീകരണം നൽകുന്നു. ഡിസംബർ 12 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സിവിൽ സ്റ്റേഷൻ പരിസത്ത് നൽകുന്ന സ്വീകരണം കെ.പി.സി.സി. നിർവാഹകസമിതി അംഗം ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്യും. കൊടുവള്ളി മുതൽ തലശ്ശേരി വരെ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ജാഥയെ സ്വീകരിക്കും.എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിസന്റും സെറ്റോ സംസ്ഥാന ചെയർമാനുമായ ചവറ ജയകുമാർ , കെ.പി.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റും സെറ്റോ ജനറൽ കൺവീനറുമായ കെ. അബ്ദുൾ മജീദ് ,സെറ്റോ ട്രഷറർ കെ..സി. സുബ്രഹ്മണ്യൻ തുടങ്ങിയ നിരവധി നേതാക്കൾ ജാഥയിൽ പങ്കെടുക്കും.
തലശ്ശേരിയിലെ സ്വീകരണത്തിന് ശേഷം ജാഥ വടകരയിലേക്ക് പോകും..
Sign in
Sign in
Recover your password.
A password will be e-mailed to you.