Latest News From Kannur

പി.ആർ.സ്മാരക സ്വർണമെഡലിനായുള്ള അഖില കേരള ചിത്രോത്സവം ഡിസം: 26 ന്

0

പാനൂർ: പി.ആർ.സ്മാരക സ്വർണ മെഡലിനായുള്ള അഖില കേരള ചിത്രരചനാ മത്സരം 2023 ഡിസംബർ 26 ന് പാനൂർ പി.ആർ.മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. നേഴ്സറി, എൽ.പി, യു.പി, ഹൈസ്ക്കൂൾ,
ഹയർ സെക്കൻഡറി – കോളേജ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി വാട്ടർ കളർ ഇനത്തിലാണ് മത്സരം. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് സ്വർണമെഡലും മികച്ച 10 ചിത്രങ്ങൾക്ക് പ്രോത്സാഹന സമ്മാനവും നൽകും. മത്സരത്തിലെ ഏറ്റവും മികച്ച ചിത്രത്തിന് കാർത്തികേയൻ ചെണ്ടയാട് സ്മാരക ട്രോഫിയും നൽകും.

Leave A Reply

Your email address will not be published.