കൂത്തുപറമ്പ് : കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ വേദ വിദ്യ 2024 കലണ്ടർ പ്രകാശനം ചെയ്തു. ചടങ്ങിൽ സനാതന ധർമ്മം എന്ന വിഷയത്തിൽ സെമിനാറും നടത്തി. പത്തലായി കുഞ്ഞിക്കണ്ണൻ സ്മാരക ഹാളിൽ നടന്ന പ്രകാശനവും സെമിനാറും കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്ത സംഘം ജനറൽ സെക്രട്ടറി വി.സി.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.കെ. തരുൺ അദ്ധ്യക്ഷനായ സെമിനാറിൽ വേദിക് ഇൻസ്ട്രക്ടർ വി.ശശി സനാതനധർമ്മം എന്ന വിഷയം അവതരിപ്പിച്ചു.
എം. മോഹനൻ സ്വാഗത ഭാഷണവും , ബാബു മാലൂർ നമസ്കാര ഭാഷണവും നടത്തി.സജ്ജീവ് വൈദിക്, സി.ആർ ജ്യോതിഷ് , എം.രാജൻ ,എം.സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
നിത്യജപത്തിനുള്ള 365 വേദമന്ത്രങ്ങളും ആയുർവേദവിധിക്കനുസൃതമായ ഭക്ഷണ രീതിയും ഞാറ്റുവേല വിവരങ്ങളും ഉൾപ്പെടെയാണ് വേദിക് കലണ്ടർ തയാറാക്കിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.