Latest News From Kannur

ഓണം കൈത്തറിയോടൊപ്പം

0

കൂത്തുപറമ്പ് : പുറക്കളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കൂത്തുപറമ്പ് വീവേർസ് കോ ഓപറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓണം കൈത്തറിയോടൊപ്പം എന്ന പദ്ധതി നടപ്പിലാക്കുകയാണ്. കൈത്തറി ഉൽപ്പന്നങ്ങളുടെ പ്രചാരണം ലക്ഷ്യമാക്കിയുള്ള പരിപാടിയിൽ , പദ്ധതിയിൽ ചേരുന്നവരെ ഉൾപ്പെടുത്തി നറുക്കെടുപ്പും സമ്മാന വിതരണവും ഉണ്ടായിരിക്കും. കൈത്തറി ബെഡ്ഷീറ്റ്, എൽ ഇ ഡി ടി.വി മുതലായ സമ്മാനങ്ങൾ നറുക്കെടുപ്പ് വഴി വിജയികൾക്ക് ലഭിക്കും. ആഴ്ചയിൽ 100 രൂപ എന്ന വിധം 34 ആഴ്ചയാണ് പണമടക്കേണ്ടത്. പദ്ധതിയിൽ ചേരുന്നവർക്ക് 2024 ഓണ വേളയിൽ 4000 രൂപയുടെ കൈത്തറി ഉൽപ്പന്നങ്ങൾ ലഭിക്കും. എല്ലാ വീട്ടിലും കൈത്തറി എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത് 2024 ജനുവരി 7 ന് ആരംഭിച്ച് ആഗസ്ത് 25 ന് സമാപിക്കുന്ന പദ്ധതിക്കാലത്ത് 10 , 20 , 30 ആഴ്ചകളിലായി കുടിശ്ശികയില്ലാതെ പണമടക്കുന്നവരെ ഉൾപ്പെടുത്തി നറുക്കെടുപ്പ് നടത്തും. പദ്ധതിയുടെ ഒടുവിൽ ബംപർ നറുക്കെടുപ്പും നടത്തും.

Leave A Reply

Your email address will not be published.