തിരുവനന്തപുരം : പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം എന്ന സന്ദേശമുണർത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വെഞ്ഞാറമ്മൂട് മേഖല , കല്ലറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ , ചരിത്രവും ചരിത്രാവബോധവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. ഡിസംബർ 7 വ്യാഴാഴ്ച വൈകിട്ട് 4.30 ന് കല്ലറ ജിവിഎച്ച്എസ്എസ് ൽ സെമിനാർ നടക്കും. ഗ്രാമശാസ്ത്ര ജാഥയുടെ ഭാഗമായാണ് സെമിനാർ നടത്തുന്നത്. ചിതറ ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ എസ് എം. യൂസഫ് കുമാർ വിഷയാവതരണം നിർവ്വഹിക്കും.