Latest News From Kannur

വീണ്ടും അത്ഭുതം സൃഷ്ടിക്കാൻ ഋഷഭ് ഷെട്ടി, കാന്താരയുടെ രണ്ടാം ഭാ​ഗം വരുന്നു

0

ന്ത്യൻ സിനിമ പ്രേമികൾ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമാണ് കാന്താര. കന്നഡ സിനിമ ലോകത്തിന്റെ മുഖം തന്നെ മാറ്റിയെഴുതാൻ ചിത്രത്തിനായി. ഇപ്പോൾ ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് കാന്താരയുടെ രണ്ടാം ഭാ​ഗ​ഗത്തിന്റെ പുത്തൻ അപ്ഡേറ്റാണ് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യം ടീസറാണ് പുറത്തുവന്നത്.

കാന്താര  എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍- എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ ഋഷഭ് ഷെട്ടി തന്നെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കൂടാതെ ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിർവഹിക്കുന്നതും ഋഷഭ് തന്നെയാണ്. അനിരുദ്ധ് മഹേഷ്, ഷാനിൽ ഗുരു എന്നിവരാണ് സഹ എഴുത്തുകാർ. കെജിഎഫിലൂടെ ശ്രദ്ധേയരായ ഹോംബാലെ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്ആദ്യ ഭാഗത്തില്‍ പ്രേക്ഷകര്‍ കണ്ട കഥയുടെ മുന്‍പ് നടന്ന സംഭവങ്ങളാണ് ചിത്രത്തിലുണ്ടാവുക. ഋഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയായിരിക്കും വരാനിരിക്കുന്ന ചിത്രമെന്നാണ് റിപ്പോർട്ട്. ഛായാഗ്രഹം അരവിന്ദ് എസ്. കശ്യപ്. സംഗീതം ബി. അജനീഷ് ലോക്നാഥ്. പ്രൊഡക്‌ഷൻ ഡിസൈൻ ബംഗ്ലാൻ. ആദ്യ ഭാഗം 16 കോടിയാണ് ബജറ്റെങ്കിൽ രണ്ടാം ഭാഗം മൂന്നിരട്ടി ബജറ്റിലാണ് ഒരുങ്ങുന്നത്..
Leave A Reply

Your email address will not be published.