വിശാഖപ്പട്ടണം: മത്സരങ്ങള്‍ ഫിനീഷ് ചെയ്യുന്നതില്‍ ഇന്ത്യന്‍ യുവ ബാറ്റിങ് സെന്‍സേഷന്‍ റിങ്കു സിങ് പേരെടുക്കുകയാണ്. 2023 ഐപിഎല്ലില്‍ യാഷ് ദയാലിനെതിരെ അഞ്ച് സിക്സറുകള്‍ നേടിയത് മുതല്‍ താരം ആരാധകരുടെ ശ്രദ്ധനേടി. വ്യാഴാഴ്ച വിശാഖപട്ടണത്ത് ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ 14 പന്തില്‍ 22* റണ്‍സ് നേടിയ താരത്തിന്റെ ഇന്നിങ്‌സും ശ്രദ്ധിക്കപ്പെട്ടു.
ഓസീസിനെതിരായ ടി20 മത്സരത്തില്‍ ഓസീസ് ഉയര്‍ത്തിയ 209 റണ്‍സ് പിന്‍തുടര്‍ന്ന് ഇന്ത്യ വിജയം നേടിയപ്പോള്‍ അവസാന പന്തിലെ താരത്തിന്റെ സിക്‌സിനും ആരാധകര്‍ കൈയ്യടിച്ചു. മത്സരങ്ങളില്‍ വിജയം നേടാനായി താന്‍ സ്വീകരിക്കുന്ന സമീപനങ്ങളെ കുറിച്ചും താരം വെളിപ്പെടുത്തി. ശാന്തതയോടെ ബാറ്റ് ചെയ്യാനും അവസാന ഓവറിലേക്ക് കളി കൊണ്ടുപോകാനുമാണ് താന്‍ ശ്രമിക്കുന്നതെന്നും റിങ്കുസിങ് പറഞ്ഞു.