Latest News From Kannur

പയ്യന്നൂരിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിച്ചത് രവീന്ദ്രൻ കളത്തിലിൻ്റെ പുസ്തകങ്ങൾ നൽകി

0

ചാലക്കര: നവകേരള സദസ്സിൻ്റെ ഭാഗമായി പയ്യന്നൂരിൽ എത്തിയ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും സ്വീകരണം നൽകിയപ്പോൾ അവർക്ക് നൽകിയത് രവീന്ദ്രൻ കളത്തിലിൻ്റെ ആനന്ദതീർഥനെക്കുറിച്ചുള്ള പുസ്തകം.
വീര സ്മരണകൾ ഉറങ്ങുന്ന പയ്യന്നൂരിൻ്റെയും അതോടൊപ്പം കേരളത്തിൻ്റെ ചരിത്രപുരുഷനായ സ്വാമി ആനന്ദ തീർഥനെക്കുറിച്ചും മാഹി ചാലക്കരയിലെ രവീന്ദ്രൻ കളത്തിൽ രചിച്ച സൂര്യ തേജസ് എന്ന ഗ്രന്ഥമാണ് മുഖ്യമന്ത്രി ഉൾപ്പെടെ ഓരോ മന്ത്രിമാർക്കും നൽകിയത്.
ചാലക്കര – പള്ളൂർ സംയുക്ത സംഘം ശ്രീനാരായണമഠമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
മന്ത്രിമാർക്ക് നല്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട പുസ്തകത്തിൻ്റെ രചയിതാവ് രവീന്ദ്രനെ ആദരിച്ചു.
സി.പി.എം പള്ളൂർ ലോക്കൽ കമ്മിറ്റി ഭാരവാഹികൾ രവീന്ദ്രൻ്റെ വീട്ടിലെത്തിയാണ് ആദരവ് നൽകിയത്. തലശ്ശേരി ഏരിയ കമ്മിറ്റി അംഗം വടക്കൻ ജനാർദ്ദനൻ, പള്ളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.സുരേന്ദ്രൻ, പള്ളൂർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി.കെ. ഗംഗാധരൻ, എ.കെ സിദ്ദീഖ്, ചാലക്കര ബ്രാഞ്ച് സെക്രട്ടറി വിജേഷ്, സരോഷ് മുക്കത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave A Reply

Your email address will not be published.