പാനൂർ: ഡിസംബർ 9ന് പാനൂരിൽ നടക്കുന്ന കൂത്തുപറമ്പ മണ്ഡലം യു ഡി എഫ് കുറ്റവിചാരണ സദസ്സിന്റെ കുന്നോത്തുപറമ്പ പഞ്ചായത്ത് യു ഡി എഫ് സ്‌പെഷൽ കൺവെൻഷൻ കൊളവല്ലൂർ എൽ പി സ്കൂളിൽ വെച്ച് നടന്നു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും, ജില്ലാ യു ഡി എഫ് കൺവീനറുമായ അഡ്വ അബ്ദുൽ കരീം ചെലേരി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ ആർ അബ്ദുള്ള മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ ട്രഷറർ മഹമൂദ് കടവത്തൂർ, ജില്ലാ സെക്രെട്ടറി ടി പി മുസ്‌തഫ, പി പി എ ഹമീദ്, പി കെ ഷാഹുൽ ഹമീദ്, സി വി അബ്ദുൽ ജലീൽ, പുരുഷു മാസ്റ്റർ, കെ പി രാമചന്ദ്രൻ മാസ്റ്റർ, ടി സി കുഞ്ഞിരാമൻ മാസ്റ്റർ, കെ ഭാസ്കരൻ, നസീർ പുത്തൂർ, കെ സി കുഞ്ഞബ്ദുള്ള, കെ പി മൂസ ഹാജി ,കെ സി ബിന്ദു, സി കെ ദാമു എന്നിവർ പ്രസംഗിച്ചു.
കുറ്റ വിചാരണ സദസ്സിന് ആർ അബ്ദുള്ള മാസ്റ്റർ( ചെയർമാൻ), പുരുഷു മാസ്റ്റർ( കൺവീനർ) ,മഹമൂദ് കൊമ്പൻ( ട്രഷറർ) എന്നിവർ ഭാരവാഹികളായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.