കണ്ണൂർ: എല്‍ ബി എസ് സെന്ററിന്റെയും സംസ്ഥാന വികലാംഗ പഠനകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ 40 ശതമാനത്തില്‍ കൂടുതല്‍ വൈകല്യമുള്ള പത്താം ക്ലാസ് വിജയിച്ച കുട്ടികള്‍ക്കായി സൗജന്യ കമ്പ്യൂട്ടര്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യാത്രാബത്ത, ഭക്ഷണം എന്നിവക്ക് തുക അനുവദിക്കും. താല്‍പര്യമുള്ളവര്‍ വൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം എല്‍ ബി എസ് മേഖലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2702812