Latest News From Kannur

ഗുരുസന്നിധി വാർഷികാഘോഷം; സമാപന സമ്മേളനം

0

പാനൂർ :പാനൂർ ഗുരുസന്നിധി വാർഷികാഘോഷം സമാപന സമ്മേളനം നടന്നു. കാലത്ത് ഗണപതി ഹോമവും ഗുരുപൂജ പഞ്ചഗവ്യം, കലശാഭിഷേകം എന്നിവ നടന്നു. ഉച്ചയ്ക്ക് സമൂഹസദ്യവൈകുന്നേരം പ്രദേശിക കലാവിരുന്നു .തുടർന്നു നടന്ന സമാപന സമ്മേളനം കെ.പി മോഹനൻ എ.എൽ എ ഉദ്ഘാടനം ചെയ്തു. ഗുരുവചനം സ്പർശിക്കാതെ കേരളത്തിലാരും മുന്നോട്ട് പോയിട്ടില്ലെന്ന്
കെ.പി മോഹനൻ എം എൽ എ പറഞ്ഞു. ഗുരുവചനം മനസ്സിൽ എന്നുംസൂക്ഷിക്കണമെന്നും മതേതരത്വം കാത്തുസൂക്ഷിച്ച് മുന്നോട്ട് പോകണെമെന്നും
അദ്ദേഹം പറഞ്ഞു.പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രവീന്ദ്രൻ പൊയിലൂർ അധ്യക്ഷതവഹിച്ചു. പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ അത്തോളിൽ വാസുവിനെയും വ്യവസായിയും കാരുണ്യ പ്രവർത്തകനുമായ വി.പി നിത്യനെയും ചടങ്ങിൽ ആദരിച്ചു.  ബി.ജെ.പി ദേശീയ സമിതിയംഗം പി.കെ കൃഷ്ണദാസ്, മഹിള കോൺഗ്രസ്സ് നേതാവ് ബിന്ദു കൃഷ്ണ, വഖഫ് ബോർഡ് അംഗം അഡ്വ.പി.വി. സൈനുദ്ദീൻ എന്നിവർ പ്രസംഗിച്ചു. ഡയരക്ടർമാരായ സജീവ് ഒതയോത്ത് സ്വാഗതവും കെ.ഷംജിത്ത് നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികൾ , നാട്ടറിവ് പാട്ടുകൾ . കൊടിയിറക്കം എന്നിവയും നടന്നു.

Leave A Reply

Your email address will not be published.