Latest News From Kannur

പാലിയേറ്റീവ് ഹോം കെയർ പദ്ധതി ഉദ്ഘാടനം ചെയ്തു

0

പാനൂർ: പാനൂർ എസ്. വൈ. എസ്. പാറാട് സർക്കിൾ സാന്ത്വനം പാലിയേറ്റീവ് ഹോം കെയർ പദ്ധതി ഉദ്‌ഘാടനം എസ്. വൈ. എസ് സ്റ്റേറ്റ് പ്രസിഡന്റ്‌ സയ്യിദ് താഹ തങ്ങൾ നിർവഹിച്ചു. മുത്തലിബ് സഖഫി പാറാട് അദ്ധ്യക്ഷത വഹിച്ചു. ഫസലുദ്ധീൻ സഖഫി കല്ലറക്കൽ സന്ദേശ പ്രഭാഷണം നടത്തി. ഡോ. പുത്തൂർമുസ്തഫ,കുന്നോത്തുപറമ്പ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ മുഹമ്മദലി പി.കെ തൂവ്വക്കുന്ന്,
ബ്ലോക് പഞ്ചായത്ത്‌ മെമ്പർ സ്വദിഖ് പാറാട്,
ടി പി. അബൂബക്കർ ഹാജി, മുഹമ്മദ് സഖഫി പൂക്കോം, നവാസ് കൂരാറ,
കെ. എം. വിജയൻ എന്നിവർ പ്രസംഗിച്ചു.
സയ്യിദ് ആറളം തങ്ങൾ ,സയ്യിദ് ഇബ്രാഹീം മശ്ഹൂർ തങ്ങൾ ,സാലിഹ് തങ്ങൾ പള്ളിക്കൽ ,
അഷ്‌റഫ്‌ സഖാഫി മായനാട് ,
റഫീഖ് അണിയാരം, മൊയ്‌തു മുസ്‌ലിയാർ, മുഹമ്മദ്‌ സഖാഫി പുത്തൂർ,
വാർഡ് മെമ്പർ അഷ്‌കർ അലി പി.വി,
എന്നിവർ സംബന്ധിച്ചു.
യാസീൻ സുറൈജി സ്വാഗതവും സലീം ബി.പി നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.