Latest News From Kannur

ബാലകലാമേള നടത്തി

0

പൊന്ന്യം :പൊന്ന്യം പുല്ലോടി ഇന്ദിരാ ഗാന്ധി സ്മാരക മന്ദിരത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി ജന്മദിനമായ നവമ്പർ 19 ന് വണ്ണാർവയൽ എൽ പി സ്കൂളിൽ ബാലകലാമേള സംഘടിപ്പിച്ചു. സിനിമാ – നാടക നടൻ രാജേന്ദ്രൻ തായാട്ട് ബാലകലാമേള മേള ഉദ്ഘാടനം ചെയ്തു. ഓരോ കുട്ടിയിലും ഓരോ കഴിവുകൾ ഉണ്ടാകാമെന്നും അത് തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കേണ്ടത് രക്ഷിതാക്കളുടെ ദൗത്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പി.ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ കെ.കെ.നാരായണൻ മാസ്റ്റർ , എം. രാജീവൻ മാസ്റ്റർ , അഡ്വ.കെ.സി.രാമകൃഷ്ണൻ , ടി.വി.ശിവദാസൻ , എ.കെ. പുരുഷോത്തമൻ നമ്പ്യാർ , വി.പി. പ്രമോദ് , എ.വി.രാമദാസൻ , ടി.വി. അനൂപ് കുമാർ എന്നിവർ പ്രസംഗിച്ചു.
നഴ്സറി , എൽ.പി , യു.പി വിഭാഗങ്ങളിൽ കുട്ടികൾക്ക് കലാ-സാഹിത്യ – രചനാ മത്സരങ്ങൾ നടത്തി.

Leave A Reply

Your email address will not be published.